കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള സിനിമ ഹണ്ടിന്റെ ടീസര്‍ ഏപ്രില്‍ 6 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടി കീര്‍ത്തി സുരേഷിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങും.
ഭാവനയും അദിതി രവിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സംവിധായകൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
ഒരു മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ഹണ്ടിന്റെ നിര്‍മ്മാണം, നവാഗതനായ നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കുന്നത്. ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജി സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.
ജാക്‌സണ്‍ ജോണ്‍സൺ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് അജാസ് പുക്കാടനാണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.