ബംഗളൂരു വനിത പ്രീമിയര്‍ ലീഗ് ട്വന്റി-20യില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരെ ഏഴ് വിക്കറ്റ് ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി എല്‍സി പെറി പുറത്താകാതെ 44 റണ്‍സ് നേടി.
മുംബൈയ്ക്കായി നാറ്റ് സ്‌കൈവറും പൂജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി അമേയകര്‍ ടോപ് സ്‌കോററായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്താണണ്.