കാത്തിരിപ്പിനൊടുവില്‍ ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1986ല്‍ ഇടുക്കിയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംക്ഷക്കൊപ്പം തെല്ലൊരാശങ്കയും ജനിപ്പിക്കുന്നു.
പ്രവാസിയായ നായകന്‍ തന്റെ നാടായ തങ്കമണിയിലേക്ക് ബസ്സിറങ്ങുന്നിടത്താണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിറകെ നായകന്റെ കുടുബത്തിലേക്കും പ്രേമത്തിലേക്കും പോകുന്ന ട്രെയിലറില്‍ തങ്കമണി എന്ന പ്രദേശത്തെയും ഒപ്പം അവിടുത്തെ മറ്റ് കഥാപാത്രങ്ങളെയും വ്യക്തമാക്കുന്നുണ്ട്.
ട്രെയിലറിന്റെ പകുതിയിലേക്കെത്തുമ്പോള്‍ ദൃശ്യങ്ങള്‍ രക്തരൂഷിതമാവുകയും അവസാനത്തിലേക്കെത്തുമ്പോള്‍ ഇനിയെന്ത് എന്നൊരു ചോദ്യവും പ്രേക്ഷകരില്‍ ജനിപ്പിക്കുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസും ഇഫ്താര്‍ മീഡിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് രതീഷ് രഘുനന്ദനന്‍ ആണ്.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ തങ്കമണിയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് വില്ല്യം ഫ്രാന്‍സിസ് ആണ്. ചിത്രം മാര്‍ച്ച് ഏഴിന് തിയറ്ററുകളിലെത്തും.