Share this Article
News Malayalam 24x7
നടൻ അജിത്ത് ഓടിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു; അപകടം ഷൂട്ടിങ്ങിനിടെ
വെബ് ടീം
posted on 04-04-2024
1 min read
ACTOR AJITH CAR CAUGHT UP WITH ACCIDENT DURING SHOOTING

ബാക്കു:  ഷൂട്ടിങ്ങിനിടെ നടൻ അജിത്ത് ഓടിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞ് അപകടം. വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അപകടം.അസർബൈജാനിലാണ് അത്യന്തം ആക്ഷൻ സ്റ്റണ്ട്  രംഗങ്ങളോടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അജിത്ത് ഓടിച്ചിരുന്ന കാർ തല കീഴായി മറിഞ്ഞത്. 

ഇരു കൈകളും ഉപയോഗിച്ച് അജിത്ത് നിയന്ത്രണം വിട്ട കാറിനുള്ളിൽ അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നത് കാറിനുള്ളിലെ ക്യാമറയിൽ കാണാം.

അജിത്തിനൊപ്പം കാറിൽ നടൻ ആരവും ഉണ്ടായിരുന്നു. ഇരുവർക്കും ചെറിയ രീതിയിൽ പരിക്കുണ്ട് 

അജിത്തിന്റെ കാർ മറിയുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories