Share this Article
image
കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024; റബേക്ക സന്തോഷിന് വോട്ട് ചെയ്യാം
വെബ് ടീം
posted on 09-08-2024
1 min read
Rebecca Santhosh

കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീൻ  പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റെബേക്ക സന്തോഷ്. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന  കളിവീട് എന്ന സീരിയലിലെ ജിവ്യ എന്ന കഥാപാത്രത്തേയും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.തമിഴിലെ ഹിറ്റ് സീരിയലായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്.

കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ ബാല താരമായി എത്തിയ റബേക്ക സ്നേഹകൂട്, നീർമാതളം എന്നീ സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അടുത്തിടെ പുറത്തിടങ്ങിയ ഇടിയൻ ചന്തു ഉൾപ്പടെ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ഭർത്താവ്.

കേരളവിഷൻ ടിവി അവാർഡ് 2024ലെ ബെസ്റ്റ് ആക്ട്രെസ് വിഭാഗത്തിലെ നോമിനേഷൻ ലിസ്റ്റിൽ റബേക്ക സന്തോഷിൻ്റെ പേരുമുണ്ട്. റബേക്ക സന്തോഷിന് അവാർഡ് നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുവെങ്കിൽ ഇപ്പോൾ തന്നെ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റബേക്ക സന്തോഷിന് വോട്ട് ചെയ്യാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം

മെർഷീന നീനു,  റെബേക്ക സന്തോഷ്, അമല ഗിരീശൻ, ഐശ്വര്യ റാംസായി എന്നിവരാണ് കേരളവിഷൻ ടി വി അവാർഡ് 2024ലെ ബെസ്റ്റ് അക്ട്രെസിനുള്ള നോമിനേഷൻ ലിസ്റ്റിലുള്ളവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article