Share this Article
image
രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ പുരസ്‌കാര വിതരണം ഇന്ന് വൈകീട്ട്‌ തൃശ്ശൂരില്‍ നടക്കും
The second Kerala Vision Television Awards

രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ പുരസ്‌കാര വിതരണം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ ഹയാത് റീജന്‍സിയില്‍ നടക്കുന്ന താരാഘോഷപരിപാടിയില്‍ സിനിമ, സീരിയല്‍, സംഗീത രംഗത്തെ താരങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മലയാള ടെലിവിഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കലാമൂല്യമുള്ള സൃഷ്ടികള്‍ക്കും കേരളവിഷന്‍ നല്‍കിവരുന്ന സുപ്രധാന പുരസ്‌കാരങ്ങളാണ് ഇന്ന് വിതരണം ചെയ്യുന്നത്. 2024ലെ സീരിയല്‍-പ്രോഗ്രാം വിഭാഗങ്ങളിലായി 16 പുരസ്‌കാരങ്ങളാണ് ജനകീയ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.മലയാളത്തിലെ മുഴുവന്‍ ചാനലുകളിലെയും പരമ്പരകളും, പരിപാടികളും ഉള്‍പ്പെടുത്തിയാണ് പുരസ്‌കാര സമര്‍പ്പണം.

മികച്ച നടനുള്ള പുരസ്‌കാരം നടന്‍ പ്രഭിനും മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ രാംസായിയും ഏറ്റുവാങ്ങും. മികച്ച സീരിയലിനുള്ള പുരസ്‌കാരം സീ കേരളം സംപ്രേഷണം ചെയ്ത കുടുംബശ്രീ ശാരദയും മികച്ച ജനപ്രീതിയുള്ള സീരിയലിന് ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവുമാണ് അര്‍ഹമായത്. മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം സ്റ്റാര്‍ മാജിക് അവതരിപ്പിച്ച ലക്ഷ്മി നക്ഷത്രയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവ് സീരിയല്‍ സംവിധായകന്‍ മഞ്ജു ധര്‍മ്മനും ഏറ്റുവാങ്ങും. മികച്ച ജനപ്രീതിയുള്ള നടന്‍ സാജന്‍ സൂര്യയാണ്. മികച്ച ജനപ്രീതിയുള്ള നടിയായി റബേക്കാ സന്തോഷിനെയുമാണ് തെരഞ്ഞെടുത്തത്.

16 അവാര്‍ഡുകളുടെ സമര്‍പ്പണത്തിന് പുറമെ പ്രശസ്ത ഗായിക സിതാരയും സംഘവും നയിക്കുന്ന മ്യൂസിക് നൈറ്റും അവാര്‍ഡ് നിശയുടെ ഭാഗമായി ഹയാത് റീജന്‍സിയില്‍ ഒരുക്കിയിട്ടുണ്ട്. സിനിമ, സീരിയല്‍, സംഗീത രംഗത്തെ താരങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ബിസിനസ് ലീഡേഴ്സും അവാര്‍ഡ് നിശയില്‍ പങ്കെടുക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article