Share this Article
News Malayalam 24x7
ന്യായീകരിച്ച് ട്രംപ്; ആക്രമണം ലോകത്തിൻ്റെ മുഴുവൻ സുരക്ഷയ്ക്ക്
Donald Trump

ഇറാന്റെ ആണവ മോഹങ്ങൾക്കെതിരെ അതിശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ ആണവ പദ്ധതികളുടെ നട്ടെല്ലൊടിച്ച സൈനിക നീക്കത്തെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലും ട്രംപ് നടത്തി. കഴിഞ്ഞ ജൂണിൽ അമേരിക്ക നടത്തിയ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' (Operation Midnight Hammer) എന്ന രഹസ്യ സൈനിക നീക്കത്തിലൂടെ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടു.


ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ഫൊറോ (Foraux), നതാൻസ് (Natans), ഇസ്ഫഹാൻ (Isvahan) എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളാണ് ഈ അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. ഈ പ്രത്യാക്രമണത്തിന് ശേഷം, ആണവായുധങ്ങൾക്കായുള്ള പരിശ്രമങ്ങൾ തുടരരുതെന്ന് ഇറാന് കർശനമായ നിർദ്ദേശം നൽകിയിരുന്നതായും ട്രംപ് വെളിപ്പെടുത്തി.


ആണവ പ്രശ്നത്തിൽ ഇറാനുമായി ഒരു നയതന്ത്ര ഉടമ്പടിയിലെത്താൻ അമേരിക്ക ആവർത്തിച്ച് ശ്രമിച്ചിരുന്നതായി പ്രസിഡന്റ് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദശാബ്ദങ്ങളായി തുടരുന്നത് പോലെ, സമാധാനപരമായ ചർച്ചകൾക്കും ആണവ മോഹങ്ങൾ ഉപേക്ഷിക്കാനുമുള്ള എല്ലാ അവസരങ്ങളും ഇറാൻ നിരസിക്കുകയാണുണ്ടായത്.


ഇറാൻ നിലവിൽ തിന്മയുടെ പാതയിലാണെന്നും ലോകത്തിന്റെ ആകെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം നടപടികൾ ഇനിയും സഹിക്കാൻ അമേരിക്ക തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പരീക്ഷണങ്ങൾ പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ അസ്ഥിരതയുണ്ടാക്കുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തലോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് മാറുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories