Share this Article
News Malayalam 24x7
ബക്രീദിന് സംസ്ഥാനത്ത് രണ്ടു ദിവസം അവധി
Kerala Government Announces Two-Day Public Holiday for Bakrid

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ബുധൻ (ജൂൺ 27), വ്യാഴം (ജൂൺ 28) ദിവസങ്ങളിലാണ് സംസ്ഥാനത്ത് അവധി നൽകിയിരിക്കുന്നത്. നേരത്തെ ജൂൺ 27 ബുധനാഴ്ച മാത്രമായിരുന്നു സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ വിവിധ മുസ്ലിം സംഘടനകളുടെയും നേതാക്കളുടെയും ആവശ്യപ്രകാരം അവധി ഒരു ദിവസം കൂടി നീട്ടി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കലണ്ടർ പ്രകാരം ജൂൺ 27-നാണ് അവധിയെങ്കിലും സംസ്ഥാനത്ത് 28-നാണ് ബക്രീദ് ആഘോഷിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ അവധി നൽകാൻ സർക്കാർ തയ്യാറായത്. ഈ രണ്ട് ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories