Share this Article
News Malayalam 24x7
പാമ്പാണ് കുഞ്ഞേ കയ്യില്‍ ...... പാമ്പിനെ പിടിച്ച് കളിക്കുന്ന പിഞ്ചുകുഞ്ഞ്; വൈറലായി വീഡിയോ
latest viral video

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതില്‍ പലതും ഭയം ജനിപ്പിക്കുന്നതുമാണ്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട ഒരു അസാധാരണ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു പിഞ്ചു കുഞ്ഞ് പാമ്പുമായി കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരു ഭയവുമില്ലാതെയാണ് കുഞ്ഞ് പാമ്പുമായി കളിക്കുന്നത്. പാമ്പാണ് എന്ന തിരിച്ചറിവിനുള്ള പ്രായമാവാത്തത് കൊണ്ട് കളിപ്പാട്ടമാണ് എന്ന് കരുതിയാണ് കുഞ്ഞ് പാമ്പുമായി കളിച്ചത് എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.    



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories