Share the Article
Latest Business News in Malayalam
Money
dia's First State Declared Extreme Poverty-Free
കേരളത്തിൽ ഇനി അതിദരിദ്രരില്ലേ? ഇതെങ്ങനെ സാധിച്ചു? | India's First State Free From Extreme Poverty രാജ്യത്ത് അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കൃത്യമായ ആസൂത്രണത്തിലൂടെയും നിരന്തരമായ പ്രയത്നത്തിലൂടെയും സംസ്ഥാനം കൈവരിച്ച ഈ ചരിത്ര നേട്ടം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുക. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. നവംബർ ഒന്ന് കേരളപ്പിറവി ദിനം കൂടിയായതിനാൽ ഈ നേട്ടം കേരളത്തിന് ഇരട്ടി മധുരമാണ്.
3 min read
View All
Other News