Share the Article
News Malayalam 24x7
Latest
Bihar Election Results Tomorrow: Who Will Win?
ബിഹാർ ആർക്കൊപ്പം ? ജനവിധി നാളെ അറിയാം ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. അതേസമയം, അഭിപ്രായ സർവേകളെ പാടെ തള്ളി വിജയമുറപ്പിച്ച് മഹാസഖ്യവും കാത്തിരിക്കുന്നു. പത്ത് വർഷത്തെ തുടർച്ചയായ ഭരണം, ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. എന്നാൽ, ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
1 min read
View All
US Government Shutdown Ends After 3 Days
3 ദിവസം നീണ്ട യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു 43 ദിവസം നീണ്ട യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു. ധനാനുമതി ബില്‍ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ജനപ്രതിനിധി സഭ ബില്ല് പാസാക്കിയത് 6 ഡെമോക്രാ്രറുകളുടെ പിന്തുണയോടെ. ബില്ലിന് ഒപ്പുവയ്ക്കുന്നതിനിടയിലും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശമനാണ് ട്രംപ് ഉയര്‍ത്തിയത്. ഷട്ടൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അടച്ചിടലാണ് 43 ദിവസത്തിന് ശേഷം അവസാനിച്ചത്.
1 min read
View All
Other News