Share the Article
News Malayalam 24x7
Movie News
Madras High Court to Hear Plea Today on Vijay's 'Jananayakan' Censor Certificate
വിജയ് ചിത്രം 'ജനനായകൻ' റിലീസ്: സെൻസർ സർട്ടിഫിക്കറ്റ് ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി വിധി വിജയുടെ അവസാന ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ സര്‍്ടടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഹര്‍ജിയിലായിരുന്നു സ്‌റ്റേ. വിശദമായ മറുപടി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്ന വാദമാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. നിര്‍മാതാക്കളായ കെ.വി.എന്‍ പ്രെഡക്ഷന്‍സ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. കേസ് ജനുവരി 21 ന് പരിഗണിക്കാനായിരുന്നു മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ജനുവരി 9 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്.
1 min read
View All
Other News