മോളിവുഡിന്‍റെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായി ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. 41 ദിവസം കൊണ്ടാണ് ഒരു മലയാള സിനിമ ഇതുവരെയും കടന്നുചെല്ലാത്ത നേട്ടത്തിലേക്ക് ലോക എത്തിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ആണ് ലോകയുടെ ചരിത്രനേട്ടം അറിയിച്ച് എത്തിയിരിക്കുന്നത്.
300 കോടിയില്‍ ഇന്ത്യന്‍ ഗ്രോസ് 180.78 കോടിയാണ്. നെറ്റ് 154.39 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത് 119.3 കോടിയുമാണ്.
റിലീസ് ദിനത്തില്‍ തന്നെ ചിത്രം ഒരു മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടി. പിന്നീടിങ്ങോട്ട് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്.
ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു.30 കോടിയിൽ ഒരുങ്ങിയ ചന്ദ്ര 300 കോടി നേടിയാണ് വിസ്മയമാകുന്നത്.