Share this Article
News Malayalam 24x7
ധ്യാന്‍ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'മെയ് മാസം റിലീസിനെത്തും
Dhyan Srinivasan in lead role 'Svargathile Katturump' will release in May

മൈന ക്രീയേഷന്‍സിന്റെ ബാനറില്‍ ജെസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് മാസം റിലീസിനെത്തും.

കെ.എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി ജെസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൈന ക്രീയേഷന്‍സിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത് .അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, സുധി കൊല്ലം, രാജേഷ് പറവൂര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കര്‍ ആണ് സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം -അശ്വഘോഷന്‍, സംഗീതം -ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ, കോസ്റ്റ്യൂം -കുമാര്‍ എടപ്പാള്‍, മേക്കപ്പ് -രാജീവ് അങ്കമാലി, സ്റ്റില്‍സ് -ശ്രീനി മഞ്ചേരി, ഡിസൈന്‍സ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories