Share this Article
News Malayalam 24x7
പട്ടാപ്പകൽ വീട് കയറി വൻ കവർച്ച; 63കാരിയെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്നു; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ
വെബ് ടീം
posted on 14-02-2026
1 min read
manakadu

തിരുവനന്തപുരം മണക്കാട്ട് പട്ടാപ്പകൽ 63കാരിയെ  ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം മോഷ്ടിച്ച സംഘം പിടിയിൽ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഷീബ, റീന, രാജൻ, ശരത് എന്നിവരാണ് പ്രതികൾ. തമിഴ്നാട് കുഴിത്തുറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

നഗരസഭാ ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ  63കാരിയുടെ വീട്ടിൽ എത്തുന്നത്. തുടർന്ന്  63കാരിയെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories