Share this Article
മാളികപ്പുറം ക്ഷേത്രത്തിലെ നാഗരാജസന്നിധിയില്‍ പുള്ളുവന്‍പാട്ട്

സർപ്പദോഷം അകറ്റാനും സന്താനസൗഭാഗ്യത്തിനും മാളികപ്പുറം ക്ഷേത്രത്തിലെ നാഗരാജസന്നിധിയിൽ പുള്ളുവൻപാട്ട് വഴിപാടായി സമർപ്പിക്കുന്നത് ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഭാഗമാണ്.ക്ഷേത്രചരിത്രത്തോളം പഴക്കമുള്ളതാണ് മാളിക പുറത്തമ്മയുടെ സന്നിധിയിലെ പുള്ളുവൻ പാട്ട്. 

സർപ്പദോഷങ്ങൾ അകറ്റാനും ഉദ്ദിഷ്ഠ കാര്യങ്ങൾക്കുമായി മാളിക പുറത്തെ നാഗരാജ നാഗയക്ഷി നടയിലാണ് സർപ്പദോഷങ്ങൾ അകറ്റാൻ പുള്ളുവൻ പാടുന്നത്.ഈ നടയിൽ പാടുവാൻ പുള്ളുവൻ സമുദായത്തിന് പരമ്പരാഗതമായി ലഭിച്ച അവകാശമാണിത്. ധർമ്മശാസ്താവിനെ വണങ്ങിയതിന് ശേഷം മാളികപ്പുറത്തെത്തുന്ന ഭക്തർ സർപ്പക്കാവിൽ മഞ്ഞൾപൊടി വിതറി പ്രാർത്ഥിക്കാറുണ്ട്.തുടർനാണ് ഭക്തർ പുള്ളുവൻപാട്ട് പാടിക്കുന്നത്. പേരും നാളും പറഞ്ഞ് നാഗവീണ മീട്ടും. കൊച്ചു മണികണ്ഠൻമാർക്കും മാളികപ്പുറങ്ങൾക്കും വേണ്ടിയാണ് പാട്ട് വഴിപാട് ഏറെയും നടക്കുന്നത്.

സർപ്പശാപം അടക്കം സകലദോഷങളും തീരുമെന്നാണ് വിശ്വാസം. ആറ് പേരടങ്ങുന്ന സംഘമാണ് പുള്ളുവൻ പാട്ട് പാടാൻ മാളികപ്പുറത്തുള്ളത്. ക്ഷേത്രങ്ങളിൽ കുല തൊഴിലായി പുള്ളുവൻപാട്ട് പാടുന്നവരാണ് ഇവർ.ഗണപതിയേയും ശാസ്താവിനെയും സ്തുതിച്ച് വീണമീട്ടി വിവിധ നാഗദൈവങ്ങളെകൂടെ സ്തുതിക്കുന്നതോടെ തങളുടെ സർപ്പദോഷങ്ങൾ എല്ലാം അകന്നു എന്ന വിശ്വാസത്തോടെയാണ് ഭക്തർ ഇവിടെ നിന്നും മടങ്ങുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories