Share this Article
KERALAVISION TELEVISION AWARDS 2025
വൈക്കത്തഷ്ടമി പ്രാതൽ കഴിക്കാൻ ക്യൂ നിന്നവര്‍ക്ക് ഷോക്കേറ്റു
വെബ് ടീം
posted on 04-12-2023
1 min read
people-queuing-up-for-vaikathashtami-breakfast-were-electric-shocked

കോട്ടയം: വൈക്കത്തഷ്ടമി പ്രാതൽ കഴിക്കാൻ ക്യൂനിന്ന നിരവധി പേർക്ക് ഷോക്കേറ്റു. ഊട്ടുപുരക്ക് സമീപം സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡിൽ നിന്നാണ് ഷോക്കേറ്റത്. ശാരീരിക അവശതകൾ ഉണ്ടായ മൂന്ന് സ്ത്രീകളേയും ഒരു പുരുഷനേയും വൈക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബാരിക്കേഡിന് മുകളിലൂടെ വൈദ്യുതി വയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നാകാം ബാരിക്കേഡിൽ വൈദ്യുതി പ്രവഹിച്ചതെന്ന് കരുതുന്നു.ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം വൈക്കം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും നേരത്തെ തീരുമാനിച്ച പൊതുപരിപാടികള്‍ക്കും മാറ്റമില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories