Share this Article
News Malayalam 24x7
രണ്ട് വയസുക്കാരി കാർ ഇടിച്ച് മരിച്ചു
A two-year-old girl died

തൃശ്ശൂർ ചേലൂരിൽ രണ്ട് വയസുക്കാരി കാർ ഇടിച്ച് മരിച്ചു.ചേലൂർ പള്ളിയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ (2) ആണ് അപകടത്തിൽ മരണപ്പെട്ടത്.

കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട് എടുത്ത കാറിനടിയിൽ ഐറിൻ പെട്ടാണ് അപകടം നടന്നത്.ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പട്ടു.

മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് എം പി ചെറിയാൻ്റെ മകൻ്റെ മകളാണ് ഐറിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories