Share this Article
News Malayalam 24x7
ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
വെബ് ടീം
posted on 19-09-2023
1 min read
FATHER COMMITTED SUICIDE AFTER KILLING HIS SEVEN YEAR OLD SON

പത്തനംതിട്ട: ഏഴ് വയസുകാരന്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഏഴ് വയസുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി അലക്‌സാണ് തൂങ്ങിമരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. മാത്യു ടി അലക്‌സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. മെല്‍വിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതും കുടുംബപരമായ പ്രശ്‌നങ്ങളുമാവാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മെല്‍വിനെ വിഷം നല്‍കിയാണോ കഴുത്തുഞെരിച്ചാണോ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുള്ള ഭാര്യയുമായി മാത്യു സ്വരചേര്‍ച്ചയില്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ മെല്‍വിന്റെ അനിയനാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories