തൃശൂർ മുരിങ്ങൂരിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം.കൊരട്ടി സ്വദേശി ഗോഡ്സൺ (19),അന്നനാട് സ്വദേശി ഇമ്മാനുവൽ (18) എന്നിവരാണ് മരിച്ചത്.ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.
ദേശീയപാത മുരിങ്ങൂർ മേൽപ്പാലത്തിൽ വെച്ച് ആയിരുന്നു അപകടം.ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.