Share this Article
ട്രെയിലറിൽനിന്ന് കൂറ്റൻ ട്രാന്‍സ്‌ഫോർമർ തിരക്കേറിയ റോഡിൽ വീണു; ഗതാഗതക്കുരുക്ക്; സംഭവം കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡിൽ
വെബ് ടീം
posted on 18-08-2025
1 min read
infopark

കൊച്ചി: ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ വീണു.  കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ വീണത്. ഇതോടെ തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.

തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണത്. ബ്രഹ്‌മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories