Share this Article
News Malayalam 24x7
നിലമ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞു
wild elephant died

മലപ്പുറം നിലമ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞു. വഴിക്കടവ് റെയ്ഞ്ച്, പുഞ്ചക്കൊല്ലി റബര്‍ പ്ലാന്റേഷന് സമീപം വനമേഖലയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്. പുന്നപ്പുഴക്ക് അരികിൽ ചേര്‍ന്നായിരുന്നു ജഡം.

വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ജഡത്തിന് സമീപം കടുവയുടെ കാല്‍പാടുകൾ  കണ്ടെത്തി. ആനയുടെ തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളില്‍ മാരകമായി മുറിവുകള്‍ ഉണ്ട്. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories