Share this Article
News Malayalam 24x7
ആസ്വാദക മനം കീഴടക്കി എംഐ ഷാനവാസിന്റെ മകളുടെ മോഹിനിയാട്ടം
MI Shanawaz's daughter's Mohiniyat has won the hearts of fans

ആസ്വാദക മനം കീഴടക്കി അന്തരിച്ച മുൻ എം.പി എംഐ ഷാനവാസിന്റെ മകള്‍ അമീന..മോഹിനിയാട്ടത്തിൽ അഞ്ചു വർഷത്ത പരിശീലം പൂർത്തീകരിച്ചാണ് അമീന ഷാനവാസ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട നടന കൈരളിയുടെ വേദിയിൽ അരങ്ങേറിയത്. സപര്യ എന്ന് പേരിട്ടിരിക്കുന്ന മോഹിനിയാട്ട കച്ചേരി എഴുതി ചിട്ടപ്പെടുത്തിയത് അമീനയുടെ  ഗുരുവും കൂടിയാട്ട കുലപതി വേണുജിയുടെ സഹധർമിണിയുമായ നിർമ്മല പണിക്കരാണ്. 

ഗണപതിയിൽ തുടങ്ങി ജ്യതി , സ്വരം, വർണം, പദം ,തില്ലാന , ശ്ലോകം, സപ്തം ഇനങ്ങളിൽ ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ ഗീതയോതിയ ഗോവിന്ദൻ എന്ന വർണമാണ് പ്രധാന ഇനം.. 2018 ൽ നവരസാദന പഠനത്തിനായി വേണുജിയുടെ ശിഷ്യത്വം സീകരിച്ച് പരിശീലനം തുടങ്ങിയ അമീന പിന്നീട് മോഹിനിയാട്ടത്തിൽ നിർമല ടീച്ചറുടെ ശിഷ്യയായി. 

നേരത്തെ എറണാകുളത്ത് ശ്യാമള എം. സുരേന്ദ്രന്റെ കീഴിലായിരുന്നു നൃത്തപഠനം. മോഹിനാട്ടത്തിൽ സൂഷ്മാഭിനയത്തിനു ഏറെ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഒരോ ഇനങ്ങളും നിർമല ടീച്ചർ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നു അമീന പറഞ്ഞു. നടന കൈരളിൽ ദിവസങ്ങളോളം തങ്ങിയാണ് പരിശീലനം നടത്താറുള്ളത്. വിവാഹ ശേഷം ഭാരതാസ് യൂണിവേഴ് വേഴ്സിറ്റിയിൽ നിന്നും ഭരത നാട്യത്തിൽ പിജി എടുത്ത അമീന നൃത്ത രംഗത്ത് സജീവമാണ്.

ആരോഗ്യം വിഭാഗം സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി മുഹമദ് ഹനീഷിന്‍റെ ഭാര്യ കൂടിയാണ് അമീന.അമീനയുടെ ഏക മകൾ ഐഷ ഡൽഹിയിൽ ബിരുദ വിദ്യാർഥിയാണ്. ഞായറാഴ്ച വൈകീട്ട് നടന്ന പരിപാടിയില്‍ കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories