Share this Article
News Malayalam 24x7
വഴിക്കടവ് അപകടം; അന്വേഷണം ക്രൈംബ്രാഞ്ചിന്
Vazhikkadavu Accident: Crime Branch to Investigate

മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിക്ക് അന്വേഷണച്ചുമതല. അതേസമയം സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വഴിക്കടവ് സ്വദേശി വിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയും ബിഎന്‍എസ് 105 വകുപ്പും ചുമത്തി. കാട്ടുപന്നി ഇറച്ചിയ്ക്ക് വേണ്ടിയാണ് കെണി വെച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.  ഇന്നലെയാണ് വെള്ളക്കട്ടയില്‍ പന്നിക്കെണി വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില തൃുപ്തികരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories