തിരുവനന്തപുരം ആര്യനാട് ഭര്‍ത്യവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പനയ്‌ക്കോട് സ്വദേശിനി എസ് ആര്‍ അപര്‍ണയാണ് മരിച്ചത്. അപര്‍ണയുടെ ഭര്‍ത്താവ് അക്ഷയ് സംശയരോഗിയാണെന്ന് കുടുംബം ആരോപിച്ചു. വിദേശത്തായിരുന്ന അക്ഷയിയെ അപര്‍ണ വീഡിയോ കോള്‍ വിളിച്ച് തല്‍സമയം ജീവനൊടുക്കുകയായിരുന്നു എന്നും എന്നാല്‍ ഇയാള്‍ സംഭവ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും അപര്‍ണയുടെ പിതാവ് ശശിധരന്‍ നായര്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുബം ആവശ്യപ്പെട്ടു.