Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം; മരണപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ
വെബ് ടീം
posted on 20-06-2024
1 min read
car-accident-in-malappuram-three-members-of-a-family-died-

മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകൾ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories