Share this Article
News Malayalam 24x7
വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ; 7 മൃതദേഹങ്ങൾ കണ്ടെടുത്തു
വെബ് ടീം
posted on 30-07-2024
1 min read
Massive Meppadi Landslide: Rescue, Relief, and Recovery

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടം. പുലർച്ചെർ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്ന് തവണയുണ്ടായ ഉരുൾ പൊട്ടലിൽ ഇതുവരെ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമെന്ന് നാട്ടുകാര്‍ പറയുന്നു.

കണ്ണൂരും കോഴിക്കോടും നിന്നുള്ള എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂള്‍ പൂര്‍ണമായും മുങ്ങിയതായാണ് റിപ്പോർട്ട്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories