Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ ഉത്തരവാദി സ്വകാര്യവ്യക്തി; KSEB
KSEB post

മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ ഉത്തരവാദി സ്വകാര്യവ്യക്തിയെന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് കെഎസ്ഇബി വിശദീകരണ കുറിപ്പിട്ടത്. സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി. സ്വകാര്യവ്യക്തിയുടെ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴിക്കരുതെന്നും കെഎസ്ഇബി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories