Share this Article
News Malayalam 24x7
കൊച്ചിയില്‍ ഒരാളെ കുത്തിക്കൊന്നു; തമ്മനം സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്
A man was stabbed to death in Kochi; Manish, a native of Tammanam, was killed

കൊച്ചി തമ്മനത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.  എകെജി കോളനിയിലെ മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ രണ്ട് മണിയോടെയാണ് തമ്മനം മെയ് ഫസ്റ്റ് റോഡിൽ കുത്തേറ്റ് യുവാവ് മരണപ്പെട്ടത്. തമ്മനം സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്. അജിത്ത് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളായ ആഷിഖ്, ജിതേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ് വാക്കുതർക്കത്തിന് കാരണമെന്ന് തമ്മനം കൗൺസിലർ പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട ജിതേഷ്  തമ്മനം സ്വദേശിയാണ്. ആഷിഖ്  പുറത്ത് നിന്ന് എത്തിയതാണ്. മരിച്ച മനീഷിൻ്റെ പേരിൽ   കേസുകൾ ഉണ്ട്. പൊലീസ് സ്ഥലത്തെത്തിയ പോലീസ് തെളിവുകൾ ശേഖരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories