Share this Article
News Malayalam 24x7
പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു

A tiger came down in Palapilli and killed a cow

തൃശ്ശൂർ പാലപ്പള്ളി മേഖലയിൽ വീണ്ടും പുലിയിറങ്ങി... വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്.

രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്.പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച വലിയകുളം തോട്ടത്തില്‍ പുലിക്കുട്ടിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞിരുന്നു. പ്രദേശത്ത്  മുപ്പതോളം കാട്ടാനകൾ തമ്പടിച്ച് കൃഷി നശിപ്പിച്ചു വരികയാണ്.

ഇതിനിടയിലാണ് ഇപ്പോൾ പുലി കൂടി ഇറങ്ങിയത്. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ക്ടുത്ത ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories