Share this Article
News Malayalam 24x7
ഏഴ് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
The child's mother has been arrested for beating up a seven-year-old boy

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതിക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

ഏഴ് വയസുകാരനെ രണ്ടാനച്ഛൻ അനു ക്രൂര മർദ്ദിച്ചെന്ന പരാതിയിൽ ഇന്നലെയാണ് പോലീസ് കേസെടുത്തത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു എന്നും മുളക് തീറ്റിച്ചു എന്നും  പരാതിയില്‍ പറയുന്നു. നായയെ കെട്ടുന്ന ബെൽറ്റുകൊണ്ടും കുട്ടിയെ പ്രതികൾ മർദ്ദിച്ചിരുന്നു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories