Share this Article
KERALAVISION TELEVISION AWARDS 2025
ഒറിജിനലിനെ വെല്ലുന്ന നല്ല ഒന്നാന്തരം കൃത്രിമ പൂക്കളാണ് ഇപ്പോൾ എങ്ങും താരം
Artificial flowers

അലങ്കാരമായി പൂക്കളില്ലാത്ത വേദികളോ സ്വീകരണങ്ങളോ സങ്കല്‍പിക്കാനാവാത്തരാണ് നമ്മള്‍. മനം മയക്കുന്ന ഭംഗിയുമായി കൃത്രിമ പൂക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച് ബൊക്കെകളാണ് ഇപ്പോള്‍ സ്വീകരണവേദികളില്‍ തരംഗമാകുന്നത്.

വിവാഹം മുതല്‍ ഉദ്ഘാടനങ്ങളും സ്വീകരണ പരിപാടികളും അടക്കം ഏത് ചടങ്ങുകളിലും ബൊക്കെയും പൂക്കളും നിര്‍ബന്ധമാണ്. ഒറിജിനലിനെ വെല്ലുന്ന കൃത്രിമപൂക്കളുടെ ബൊക്കെയാണ് മലപ്പുറം എടപ്പാള്‍ മേഖലയിലെ വിപണികളില്‍ ഇപ്പോള്‍ താരം.

മനോഹരമായ നിറങ്ങളിലും കുറഞ്ഞ വിലയിലും ലഭിക്കുന്നതിനോടാപ്പം വേഗത്തില്‍ ലഭ്യമാകുന്നു എന്നതും കൃത്രിമബൊക്കെകള്‍ക്ക് പ്രിയമേറ്റുന്നു.

സാധാരണ പൂക്കള്‍ പോലെ പെട്ടന്ന് വാടുകയോ ചീഞ്ഞുപോവുകയോ ഇല്ലെന്നു മാത്രമല്ല ഒരേ ബൊക്കെ തന്നെ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാമെന്നതും കൃത്രിമബൊക്കെകളുടെ വിപണി വര്‍ധിപ്പിക്കുന്നു.

 പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍ വെള്ളത്തില്‍ അലിഞ്ഞു പോകാന്‍ പാകത്തിലാണ് ഇവയുടെ നിര്‍മാണം എന്നതിനാല്‍ മാലിന്യപ്രശ്‌നവും പരിഹരിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ സുഗന്ധത്തിനായി സ്‌പ്രേ പോലുള്ളവ പൂക്കളില്‍ തളിക്കരുതെന്ന് മാത്രമാണ് വ്യാപാരികള്‍ പറയുന്നത്.

സീസണ്‍ കഴിഞ്ഞാല്‍ വില കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന യഥാര്‍ത്ഥ പൂക്കളെ ആപേക്ഷിച്ച് , വര്‍ഷം മുഴുവന്‍ എത്ര അളവില്‍ വേണമെങ്കിലും ലഭിക്കുമെന്നതിനാല്‍ കൃത്രിമ പൂക്കള്‍ക്കും ബൊക്കെകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്നും വ്യാപാരികള്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories