പാലക്കാട് തൃത്താലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃത്താലയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. മുറിയിൽ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ ഉള്ളതെന്ന് തൃത്താല പോലീസ് പറഞ്ഞു.പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.