Share this Article
KERALAVISION TELEVISION AWARDS 2025
കൂടരഞ്ഞി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
The body of the missing youth was found

കോഴിക്കോട് കൂടരഞ്ഞി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിന്‍ തൂങ്കുഴിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 42 കാരനായ റോജിനെ ഇന്നലെ രാത്രി ഏഴ് മണി മുതലാണ് കാണാതായത്.

രാത്രി കൂട്ടക്കര പുഴയോരത്ത് റോജിനെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories