കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിലുകളിൽ പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് ഇത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ കണ്ടെത്തുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിൽ, ജയിൽ അധികൃതർ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഫോൺ ആരുടേതാണ്, എങ്ങനെയാണ് ജയിലിനുള്ളിൽ എത്തിയത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.