കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്നു. ജല അതോറിറ്റിയുടെ ടാങ്ക് ആണാണ് തകര്‍ന്നത്. വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. വീടുകളുടെ മതിലുകൾ തകർന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ടാങ്ക് തകർന്നതിന് പിന്നാലെ നഗരത്തിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അതോറിറ്റി അറിയിച്ചു.