Share this Article
News Malayalam 24x7
വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു
വെബ് ടീം
posted on 19-03-2024
1 min read
Vehicle of Tourist Group Met with Accident at Adimali

ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്.ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories