Share this Article
News Malayalam 24x7
ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി വിദ്യാർഥി; ശരീരത്തിൽ തീപിടിച്ചു, സംഭവം വൈക്കത്ത്
വെബ് ടീം
posted on 09-09-2025
1 min read
train

കോട്ടയം: വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർഥിക്ക് ഗുരുതര പരിക്ക്‌. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കൽക്കുകയായിരുന്നു. കടുത്തുരുത്തി ഗവ.പോളിടെക്നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ്ആശുപത്രിയിൽ   പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories