Share this Article
News Malayalam 24x7
തിരുവനന്തപുരം വര്‍ക്കലയില്‍ വീട് കുത്തിതുറന്ന് മോഷണം
House burglary in Varkala

തിരുവനന്തപുരം വര്‍ക്കലയില്‍ വീട് കുത്തിതുറന്ന് മോഷണം.13 പവനോളം സ്വര്‍ണ്ണം മോഷണം പോയതായാണ് കണക്ക്.പൊലീസ് അന്വേഷണം ആരംഭിച്ചു.വര്‍ക്കല ശ്രീനിവാസപുരം പാദതീര്‍ത്ഥത്തില്‍ സാബുവിന്റെ വീട്ടിലാണ് മോഷണം  നടന്നത്.കഴിഞ്ഞ 6ാം തീയ്യതിയായിരുന്നു സാബു വീട് പൂട്ടി പോയത് ശേഷം 10ാം തീയ്യതി  വീട്ടില്‍ തിരിച്ചെത്തിയ  ശേഷമാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലായത്.

വീടിന്റെ മുന്‍വശം കൂന്താലി ഉപയോഗിച്ച് കുത്തിതുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. വീടിന്റെ മുറിക്കകത്തെ വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു.സാബുവും ഭാര്യയും ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമെ വീട്ടില്‍ താമസമുള്ളു എന്ന് മനസിലാക്കിയാണ് കള്ളന്‍ മോഷ്ടിക്കാന്‍ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം.സംഭവ സ്ഥലത്ത് പോലീസും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories