പാലക്കാട് ചിറ്റൂരിൽ 6 വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.
സഹോദരനുമായി പിണങ്ങി വീട്ടിൽനിന്നും കുട്ടി ഇറങ്ങിപ്പോയതാണെന്നാണു വിവരം. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. അഗ്നിരക്ഷാസേനയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ കുളത്തിലും കുട്ടിക്കായി പരിശോധന നടത്തുന്നുണ്ട്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ഈ സമയത്ത് കുട്ടി ധരിച്ചിരുന്നത്. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയാണു സുഹാൻ. കുട്ടിയെ കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ: 9188722338.