Share this Article
KERALAVISION TELEVISION AWARDS 2025
വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സൗജന്യ മെന്‍സ്ട്രല്‍കപ്പ് നല്‍കി എളവള്ളിപഞ്ചായത്ത്‌
Elavalli panchayat provided free menstrual cup to students and Kudumbashree members

തൃശൂര്‍ എളവള്ളി പഞ്ചായത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 160 പേര്‍ക്കാണ് കപ്പ് വിതരണം ചെയ്തത്. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിക്കാവശ്യമായ മെന്‍സ്ട്രല്‍കപ്പ് നിര്‍മ്മിച്ചത്. മാലിന്യ നിര്‍മ്മാര്‍ജന രംഗത്ത് നൂതന പദ്ധതികള്‍ നടപ്പിലാക്കുന്ന പഞ്ചായത്ത് വ്യക്തി ശുചിത്വത്തിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories