Share this Article
News Malayalam 24x7
തൃശൂര്‍ വടക്കാഞ്ചേരിയിലെ വാഴാനി ഡാം ഇന്ന് തുറക്കും
Vazhani Dam in Thrissur Vadakancherry will be opened today

തൃശൂർ വടക്കാഞ്ചേരിയിലെ  വാഴാനി ഡാം ഇന്ന്  തുറക്കും...ഡാമിൻ്റെ പരമാവധിസംഭരണശേഷിയിൽ നിന്നും രണ്ട് മീറ്റർ മാത്രം താഴെ 60.48 മീറ്ററിൽ ജലവിധാനമെത്തിയതോടെയാണ് നടപടി.നാല് സ്പിൽവേ  ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം തുറന്നാണ് അധികജലം പുറത്തേക്കൊഴുക്കുക.

രാവിലെ 11മണി  മുതൽ ഷട്ടറുകൾ തുറന്ന് വടക്കാഞ്ചേരി പുഴയിലൂടെ ജലമൊഴുക്കി വിടും.റിസർവോയറിൻ്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. ഇതുകൂടി കണക്കിലെടുത്താണ് നടപടി.

ഡാം തുറക്കുന്നതോടെ  വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന്  അധികൃതർ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories