Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ന് നെഹ്റു ട്രോഫി വള്ളം കളി; നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി മാറ്റുരയ്ക്കുക 19 ചുണ്ടന്‍ വള്ളങ്ങൾ
Nehru Trophy boat match

ഓളപ്പരപ്പിലെ ആവേശം കൊടുമുടി കയറാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. നെഹ്റു ട്രോഫി വള്ളം കളിക്ക് 11 മണിക്ക് തുടക്കമാകും. പ്രധാന ഇനമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കും.

19 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി മാറ്റുരയ്ക്കുക. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന്‍ മത്സരവും മന്ത്രി വി.എന്‍.വാസവന്‍ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്യും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories