തൃശൂർ: ട്രെയിനിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26 ) ആണ് മരിച്ചത്. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞു വീണത്.മുളങ്കുന്നത്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തി.അരമണിക്കൂർ നേരം ആംബുലൻസ് കിട്ടാതെ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നു.
പിന്നീട് 108 ആംബുലൻസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.മുംബൈ - എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.