Share this Article
News Malayalam 24x7
വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു
വെബ് ടീം
3 hours 26 Minutes Ago
1 min read
JITHIN

കോഴിക്കോട് :  വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദ്ദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വ്യൂ പോയിന്റിൽനിന്നുള്ള വീഴ്ചയ്ക്കിടെ കഴുത്തിൽ കമ്പ് തറച്ചുകയറി.

ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ജിതിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്ന് യുവാവ് വീണതായി പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories