Share the Article
News Malayalam 24x7
Gulf
 Nimisha Priya
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണം; വീണ്ടും കത്തയച്ച് കുടുംബം യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ഒത്തു തീര്‍പ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി പറഞ്ഞു. ദിയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. നിമിഷപ്രിയയുടെ മോചന സാധ്യതകള്‍ക്കും മധ്യസ്ഥ സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നതാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം.
1 min read
View All
Nimisha Priya
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്; മധ്യസ്ഥ ചര്‍ച്ചകളില്‍ ധാരണ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ധാരണയായെന്നും ചര്‍ച്ചയിലെ വിവരങ്ങള്‍ അറിയിച്ചത് യെമന്‍ പണ്ഡിതനാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഗോളതലത്തിലെ പ്രമുഖ വ്യവസായിയായ ജേക്കബ് ചെറുവള്ളിലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.
1 min read
View All
Other News