Share the Article
News Malayalam 24x7
Cricket
cricket
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആവേശപോരാട്ടം ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആവേശപോരാട്ടം ഇന്ന് നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2:00 മണി മുതലാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഏകദിന ടീം ഇറങ്ങുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ 10 ഏകദിന മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയതിന് ശേഷമാണ് കോഹ്ലി പരമ്പരയിലേക്ക് വരുന്നത്. രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് മികവ് നല്‍കുമ്പോള്‍ മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ബൗളിംഗില്‍ പ്രധാന കരുത്ത്. ഷായ് ഹോപ്പിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത്.
1 min read
View All
 Sir Garry Sobers
വെസ്റ്റ് ഇന്‍ഡീസിൻ്റെ ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസവും എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളുമായ സർ ഗാരി സോബേഴ്സ് (സർ ഗാർഫീൽഡ് സോബേഴ്സ് - 89) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ തൊണ്ണൂറാം ജന്മദിനത്തിന് വെറും പതിനൊന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിയോഗം. അദ്ദേഹത്തിന്റെ മകൻ ഡാനിയൽ സോബേഴ്സാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സോബേഴ്സിന്റെ നിര്യാണത്തിൽ കായികലോകം വൻ അനുശോചനം രേഖപ്പെടുത്തി.
2 min read
View All
Other News