ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് അബുദാബി ശേഖ് സയേദ് സറ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ന് അവസാന മത്സരമാണ് ഇന്ത്യയുടേത്. 2025 ലോ ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് പ്രവേശിച്ച ആദ്യ ടീമാണ് ഇന്ത്യ. യുഎഇയെ തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വേന്തമാക്കിയ്ത. പിന്നീട് പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തില്‍ ടീമില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനെ തോല്‍പിച്ച് ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ നാളെ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.