കെ.സി.എല്‍ ഫൈനല്‍ പോരാട്ടം ഇന്ന്. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മത്സരം ആരംഭിക്കുക. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ട് ജയം സ്വന്തമാക്കിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഗ്രൂപ് ഘട്ടം അവസാനിപ്പിച്ചത്. അതേസമയം പത്ത് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് ഗ്രൂപ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന കൊല്ലം സെയിലേഴ്സ്, സെമിയില്‍ തൃശൂരിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ദേശീയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കൊച്ചി കളിക്കാൻ ഇറങ്ങുന്നത്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം.