Share this Article
News Malayalam 24x7
ടീമിലെ 11 ബാറ്റർമാരും റിട്ടയേർഡ് ഔട്ട്! വിചിത്ര തന്ത്രം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അറ്റകൈ പ്രയോ​ഗവുമായി യുഎഇ വനിതകൾ
വെബ് ടീം
posted on 11-05-2025
1 min read
uae team

ബാങ്കോക്ക്: വനിത ടി20 ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിനിടെ നടന്ന ഒരു ടീമിന്റെ തന്ത്രമാണ് ഇപ്പോൾ സംസാരവിഷയം. മത്സരം കൈവിട്ടു പോകാതിരിക്കാൻ യുഎഇ വനിതാ ടീമിന്റെ തന്ത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്.കൗശലമെന്തായാലും ഖത്തറിനെതിരായ പോരാട്ടത്തിൽ അവർ കൂറ്റൻ ജയവും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകൾ നിശ്ചിത ഓവറിൽ 192 റൺസ് കണ്ടെത്തി. ഖത്തറിന്റെ പോരാട്ടം വെറും 29 റൺസിൽ അവസാനിപ്പിച്ച് യുഎഇ 163 റൺസിന്റെ കൂറ്റൻ ജയമാണ് പിടിച്ചത്.മത്സരത്തിനു മഴ ഭീഷണിയുണ്ടായിരുന്നു. മഴ പെയ്ത് അർഹിച്ച വിജയം കൈവിട്ടു പോകാതിരിക്കാനാണ് അവർ അറ്റകൈ പ്രയോ​ഗം നടത്തിയത്.

ക്യാപ്റ്റൻ ഇഷ ഓസയാണ് ആദ്യം റിട്ടയേർഡ് ഔട്ടായി മടങ്ങിയത്. താരം 55 പന്തിൽ 113 റൺസ് വാരി നിൽക്കെയാണ് മടങ്ങിയത്. പിന്നാലെ അർധ സെഞ്ച്വറി നേടിയ തീർഥ സതീഷും റിട്ടയേർഡ് ഔട്ടായി. താരം 42 പന്തിൽ 74 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. പിന്നാലെ ടീമിലെ 8 താരങ്ങളും സമാന രീതിയിൽ മടങ്ങിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories